---
title: "ഉദ്യോഗസ്ഥ അനാസ്ഥയും, വോട്ടിംഗ് മെഷീൻ തകരാറും ; തലശേരി, പാനൂർ മേഖലകളിൽ പലയിടത്തും വോട്ടിംഗ് തുടരുന്നു"
english_title: "Official negligence and voting machine malfunction; Voting continues in many places in Thalassery and Panur regions"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201393/Official negligence and voting machine malfunction; Voting continues in many places in Thalassery and Panur regions"
published_at: "2024-04-26T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662baf86d51e1_IMG-20240426-WA0140.jpg"
keywords: []
---

# ഉദ്യോഗസ്ഥ അനാസ്ഥയും, വോട്ടിംഗ് മെഷീൻ തകരാറും ; തലശേരി, പാനൂർ മേഖലകളിൽ പലയിടത്തും വോട്ടിംഗ് തുടരുന്നു

> **Lead Summary:** പാനൂർ :മുമ്പെങ്ങുമില്ലാത്ത വിധമാണ് പലയിടത്തും വോട്ടിംഗ് മന്ദഗതിയിലായത്. വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ മെഷീനിൽ നിന്നും ബീപ് ശബ്ദം ഏഴ് സെക്കൻ്റോളം വൈകിയാണ് കേൾക്കുന്നത്. ഇതാണ് വോട്ടിംഗ് വൈകാൻ കാരണമെന്നാണ് ആക്ഷേപമുയർന്നത്. തലശേരി വയലളം വെസ്റ്റ് എൽപി സ്കൂളിൽ വോട്ടിംഗ് വൈകിയതോടെ 6 മണി കഴിഞ്ഞും വോട്ടർമാരുടെ നീണ്ട നിരയാണ്.

## Article Content

പാനൂർ :മുമ്പെങ്ങുമില്ലാത്ത വിധമാണ് പലയിടത്തും വോട്ടിംഗ് മന്ദഗതിയിലായത്. വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ മെഷീനിൽ നിന്നും ബീപ് ശബ്ദം ഏഴ് സെക്കൻ്റോളം വൈകിയാണ് കേൾക്കുന്നത്. ഇതാണ് വോട്ടിംഗ് വൈകാൻ കാരണമെന്നാണ് ആക്ഷേപമുയർന്നത്. തലശേരി വയലളം വെസ്റ്റ് എൽപി സ്കൂളിൽ വോട്ടിംഗ് വൈകിയതോടെ 6 മണി കഴിഞ്ഞും വോട്ടർമാരുടെ നീണ്ട നിരയാണ്.

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ സജ്ജീകരിച്ച 121, 122, 123 ബൂത്തുകളിലും വൻ തിരക്കായിരുന്നു.

കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ബൂത്ത് കൂടിയാണിത്. വ്യാപകമായ ഓപ്പൺ വോട്ടും പോളിംഗ് മന്ദഗതിയിലാകാനുള്ള മറ്റൊരു കാരണമായി. പാനൂർ മേഖലയിലെ 92, 105, 114, 134 ബൂത്തുകളിലും പോളിംഗ് മന്ദഗതിയിലായിരുന്നു.

വോട്ടെടുപ്പ് അവസാനിക്കേണ്ട 6 മണിക്ക് ശേഷവും വൻ തിരക്കായിരുന്നു ബൂത്തുകളിൽ. 6 മണിക്ക് ശേഷം വരിനിന്നവർക്ക് ടോക്കൺ നൽകിയാണ് വോട്ടെടുപ്പ് നടത്തിയത്. ചൂട് കാലാവസ്ഥയും വോട്ടർമാരെ വലച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201393/Official negligence and voting machine malfunction; Voting continues in many places in Thalassery and Panur regions)